മാനന്തവാടി: ലോക തപാല്‍ ദിനത്തില്‍ കൂളിവയല്‍ സൈന്‍ ഐഎഎഫ്എസി വിദ്യാര്‍ഥികള്‍ മാനന്തവാടി മേഖലാ പോസ്റ്റ് ഓഫിസ് സന്ദര്‍ശിച്ചു.
പോസ്റ്റ് ഓഫിസിന്റെ ദൈനംദിന പ്രവര്‍ത്തനം പരിചയപ്പെടുന്നതിനായിരുന്നു സന്ദര്‍ശനം. അധ്യാപകരായ മുഹ്യുദ്ദീന്‍, ഷിജ്ലാസ്, റാഷിദ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം കുട്ടികളാണ് പോസ്റ്റ് ഓഫിസില്‍ എത്തിയത്. പോസ്റ്റ് മിസ്ട്രസ് ശാലിനി, പോസ്റ്റല്‍ അസിസ്റ്റന്റ് ഭൂമിക, ജീവനക്കാരന് അസ്റുദ്ദീന് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന കാലത്ത് പോസ്റ്റല്‍ സംവിധാനത്തെ അടുത്തറിയാന്‍ സന്ദര്‍ശനം ഉതകിയെന്ന് വിദ്യാര്‍ഥി പ്രതിനിധി മിനാല്‍ മുഹമ്മദ് പറഞ്ഞു.
ഓഫിസ് ജീവനക്കാര്‍ക്ക് കുട്ടികള്‍ മധുരപലഹാരം വിതരണം ചെയ്തു.